18.5 C
Saudi Arabia
Wednesday, February 4, 2026
spot_img

രാഹുൽ മാങ്കൂട്ടത്തിൽ സിറ്റിങ് എം.എൽ.എ; വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ലൈംഗികാരോപണ വിവാദം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘രാഹുൽ മാങ്കൂട്ടത്തിൽ ഒരു സിറ്റിങ് എം.എൽ.എയാണ്. അദ്ദേഹം ഒരു കേസിലും ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, നിലവിൽ അന്വേഷണം മാത്രമാണ് നടക്കുന്നത്.

അതിനാൽ, തെരഞ്ഞെടുപ്പിൽ വിജയിച്ച ഒരാളെ വേദിയിൽനിന്ന് ഇറക്കിവിടുന്നത് ജനാധിപത്യ മര്യാദയ്ക്ക് ചേർന്നതല്ല’ എന്ന് മന്ത്രി വ്യക്തമാക്കി. എം.എൽ.എ എന്ന നിലയിൽ അദ്ദേഹത്തെ ക്ഷണിച്ചിരുന്നുവെന്നും, നോട്ടീസിലും പേര് വെച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി. ശിവൻകുട്ടിയോടും എം.ബി. രാജേഷിനോടുമൊപ്പമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വേദി പങ്കിട്ടിരുന്നത്.

രാഹുലിനൊപ്പം വേദി പങ്കിട്ടതിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭയിലെ ഒരു ബി.ജെ.പി കൗൺസിലർ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. രാഹുലിനെ മാറ്റിനിർത്തുന്നത് തങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ലെന്നും, വികസന പ്രവർത്തനങ്ങളിൽനിന്ന് അദ്ദേഹത്തെ തടയില്ലെന്ന് പാർട്ടി സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles