റാബിക്: അഞ്ച് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന, റാബിക് കെഎംസിസിയുടെ പ്രിയങ്കരനായ ചെയർമാൻ പൊന്നു കുഞ്ഞിക്കോയ തങ്ങൾക്ക് ഹൃദയം നിറഞ്ഞ യാത്രയയപ്പ് നൽകി. കെഎംസിസി ഓഫീസിൽ നടന്ന ‘സ്നേഹയാത്രയയപ്പ്’ പരിപാടി, തങ്ങളുടെ വിശാലമായ സ്നേഹബന്ധങ്ങളുടെയും നിസ്വാർത്ഥ സേവനത്തിന്റെയും ആഴം വെളിവാക്കുന്ന അവിസ്മരണീയ നിമിഷങ്ങളായി.
കബീർ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ്, തങ്ങളുടെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. സെക്രട്ടറി മൊയ്‌തുപ്പ മേൽമുറി സ്വാഗതം ആശംസിച്ചു. കെഎംസിസിയുടെ കരുത്തും തങ്ങളുടെ സേവനവും വിളിച്ചോതി ട്രഷറർ ഹംസ കപ്പൂർ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മത-സാമൂഹ്യ രംഗങ്ങളിൽ സ്വന്തം വിഷമതകൾ പോലും മറന്ന് തങ്ങൾ കാഴ്ചവെച്ച നിസ്തുലമായ സേവനത്തെയും, എല്ലാവരെയും ഒറ്റക്കെട്ടായി നയിച്ച മഹദ് പ്രവർത്തങ്ങളെയും അനുസ്മരിച്ചുകൊണ്ട് പങ്കെടുത്തവർ എല്ലവരും സംസാരിച്ചു.
സാബർ ഏരിയ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് റഹീം സാഹിബും സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം ട്രഷറർ ഹംസ സാഹിബും കൈമാറി. തിങ്ങിനിറഞ്ഞ സദസ്സിന്റെ സ്നേഹവാത്സല്യം ഏറ്റുവാങ്ങി,ചടങ്ങിൽ സകീർ നടുത്തൊടി, തൗഹാദ് മേൽമുറി, ഉസ്മാൻ കാരി, ഷാഫി തൂത, ഹംസ മുക്കം, റഹീം വേങ്ങര എന്നിവർ സംസാരിച്ചു ഷംസീർ മമ്പാട് നന്ദി പ്രസംഗവും നടത്തി.



