20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

മുനമ്പം വഖഫ് ഭൂമി തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ

കൊച്ചി: മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ, കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ വഖഫ് സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹർജിക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.

വഖഫ് ഭൂമി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ട്രൈബ്യൂണലിന്റെ പരിഗണനയിൽ കേസ് നിലനിൽക്കെ, അതിൽ ഇടപെട്ട് ഉത്തരവിറക്കാൻ ഹൈക്കോടതിക്ക് കഴിയില്ലെന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ പ്രധാന വാദം. കേരള വഖഫ് സംരക്ഷണ സമിതി, ടി.എം. അബ്ദുൾ സലാം എന്നിവരാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

1950-ലെ ആധാരപ്രകാരം ഇത് ഫാറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ വഖഫ് അല്ലാതായി എന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്. സംസ്ഥാന സർക്കാരിനെയും കേരള വഖഫ് ബോർഡിനെയും എതിർ കക്ഷികളാക്കിക്കൊണ്ടാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles