26.8 C
Saudi Arabia
Sunday, March 22, 2026
spot_img

വോയിസ് ഓഫ് ജുബൈൽ ഒൻപതാം വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു.

ജുബൈൽ : കഴിഞ്ഞ ഒമ്പതു വർഷമായി ജുബൈലിൽ പ്രവർത്തിക്കുന്ന വോയ്‌സ് ഓഫ് ജുബൈൽ വാർഷികാഘോഷം സംഘടിപ്പിച്ചു. പ്രവാസികൾക്കും അവരുടെ മക്കൾക്കും കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള പ്രതിമാസ വേദി ഒരുക്കികൊടുക്കുന്ന കൂട്ടായ്മയാണ് വോയിസ് ഓഫ് ജുബൈൽ.

ഒമ്പതു വർഷങ്ങൾക്കു മുമ്പ് ഇരുപതോളം കുടുംബങ്ങളുമായി റോബിൻസൺ നാടാർ , സരിത ദമ്പതികളുടെ നേതൃത്വത്തിൽ ആരംഭിച്ച വോയിസ് ഓഫ് ജുബൈലിൽ നിലവിൽ 80ൽ പരം കുടുംബങ്ങൾ സ്ഥിരമായി പങ്കെടുക്കുന്നു. ബെൻസൺ സാമുവൽ, മഞ്ചു ബെൻസൺ , ദിനു ജോസ്, അമ്പിളി ദിനു, നീതു രാജേഷ്, ധന്യ ഫെബിൻ, മഹേഷ് വിനായക്  എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ പ്രോഗ്രാമുകളുടെ വാർഷികാഘോഷമാണ് മ്യൂസിക് മെമ്മോറിസ് ആൻഡ് മാജിക് എന്ന പേരിൽ കഴിഞ്ഞ ദിവസം നടന്നത്.

ജുബൈൽ മലയാളി സമാജം ഭാരവാഹികളായ തോമസ് മാമ്മൂടൻ, ബൈജു അഞ്ചൽ, വനിതാ വിഭാഗം പ്രസിഡന്റ് ആഷാ ബൈജു എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. മഹേഷ് വിനായക് ശബ്‌ദ-പ്രകാശ നിയന്ത്രണവും ദിനു ജോസ്, അമ്പിളി ദിനു എന്നിവർ സ്റ്റേജ് നിയന്ത്രണവും നടത്തിയ ആഘോഷ പരിപാടിയിൽ മഞ്ചു പ്രോഗ്രം കോർഡിനേറ്ററായിരുന്നു. ബെൻസൺ സ്വാഗതവും നീതു രാജേഷ് നന്ദിയും പറഞ്ഞു. ധന്യ ഫെബിൻ, ബെൻസൻ എന്നിവരായിരുന്നു അവതാരകർ.

Related Articles

- Advertisement -spot_img

Latest Articles