‘ഉദിച്ചുയരേണ്ട താരങ്ങൾ ഉദിച്ചുയരും, അല്ലാത്തത് അസ്തമിക്കും’; കെ. മുരളീധരൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചുകൊണ്ട് കോൺഗ്രസ് മുഖപത്രമായ വീക്ഷണം ദിനപത്രത്തിൽ വന്ന എഡിറ്റോറിയലിനെ സംബന്ധിച്ച് പത്രത്തോട് വിശദീകരണം ചോദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി.

‘കത്തുന്ന സൂര്യൻ’ എന്നാണ് എഡിറ്റോറിയലിൽ രാഹുലിനെ വിശേഷിപ്പിച്ചത്. ഇതിനോട് പ്രതികരിച്ച മുരളീധരൻ, “ഉദിച്ചുയുരുന്ന താരങ്ങളൊക്കെ വേണ്ടതാണെങ്കിൽ ഉദിച്ചുയരും, അല്ലാത്തത് അസ്തമിക്കും” എന്ന് പറഞ്ഞു. പത്രസ്വാതന്ത്ര്യം പാർട്ടി പത്രത്തിനും ചാനലിനും അനുവദിച്ചിട്ടുണ്ടെന്നും, അതിൽ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിന്റെ വിഷയത്തിൽ നേരത്തേതന്നെ സസ്പെൻഷൻ എന്ന നടപടി എടുത്തുകഴിഞ്ഞെന്നും, സസ്പെൻഷൻ ഏതാണ്ട് പുറത്താക്കലിന് തുല്യമാണെന്നും മുരളീധരൻ വ്യക്തമാക്കി. ഇത് തങ്ങളെ സംബന്ധിച്ച് ക്ലോസ് ചെയ്ത അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles