20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

“മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ല”; വിമർശനങ്ങൾക്ക് ഷാഫി പറമ്പിൽ എം.പി.യുടെ മറുപടി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഒരു പാർട്ടിയും എടുക്കാത്ത നടപടിയാണ് കോൺഗ്രസ് എടുത്തതെന്ന് ആവർത്തിച്ച് ഷാഫി പറമ്പിൽ എം.പി. രാഹുൽ വിഷയവുമായി ബന്ധപ്പെട്ട് തന്നെ ലക്ഷ്യമിട്ട് വിമർശനങ്ങൾ ഉയർത്തുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പറയുന്നതിന്റെ കാരണവും കാര്യവും എല്ലാവർക്കുമറിയാമെന്നും അതിലൊന്നും തനിക്ക് പ്രയാസമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

“മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള എത്രപേർ സി.പി.ഐ.എമ്മിലുണ്ടെന്നും അവർക്കെതിരെ എന്തുനടപടിയാണ് എടുത്തതെന്നും ഷാഫി പറമ്പിൽ ചോദിച്ചു. രാഹുലിന്റെ രാഷ്ട്രീയ പ്രവർത്തനത്തെ മാത്രമാണ് പിന്തുണച്ചതെന്നും വ്യക്തിപരമായ അടുപ്പം രാഷ്ട്രീയത്തിലേക്ക് എത്തിച്ചതല്ലെന്നും അദ്ദേഹം നേരത്തെ വിശദീകരിച്ചിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles