20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

ആർ. ശ്രീലേഖയുടെ ‘സർവേ’ പോസ്റ്റ് വിവാദം; നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിനത്തിൽ തിരുവനന്തപുരം ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവെച്ച ‘പ്രീ-പോൾ സർവേ’ ഫലം വലിയ വിവാദമായി. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം ലഭിക്കുമെന്ന സർവേ ഫലമാണ് വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ ‘സി ഫോർ സർവേ’യുടെ പേരില്‍ പങ്കുവെച്ചത്.

തെരഞ്ഞെടുപ്പ് ദിവസം പ്രീ-പോൾ സർവേ ഫലം പ്രസിദ്ധീകരിക്കുന്നത് ചട്ടലംഘനമായതിനാൽ പോസ്റ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സംഭവം ഗൗരവമായി കാണുന്ന കമ്മീഷൻ സൈബർ പോലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിവാദമായതോടെ ശ്രീലേഖ ഉടൻതന്നെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഈ നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി.

 

Related Articles

- Advertisement -spot_img

Latest Articles