18.7 C
Saudi Arabia
Sunday, March 22, 2026
spot_img

വാളയാറിൽ കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടമർദനം; ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് കള്ളനെന്ന് ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഛത്തിസ്ഗഢ് സ്വദേശിയായ രാംമനോഹർ (31) ആണ് ക്രൂരമായ മർദനത്തിനിരയായി കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം ജോലി ആവശ്യത്തിനായി വാളയാറിലെത്തിയ രാംമനോഹറിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ വളഞ്ഞിട്ട് മർദിച്ചത്.

മാരകമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വാളയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആൾക്കൂട്ടമർദനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടന്നു വരികയാണ്. കേരളത്തിൽ വീണ്ടും ഇതരസംസ്ഥാന തൊഴിലാളിക്ക് നേരെ ഇത്തരം അതിക്രമം ഉണ്ടായത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles