‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം: ഗാനരചയിതാവടക്കം നാല് പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനം വലിയ നിയമവിവാദത്തിലേക്ക്. പ്രശസ്തമായ അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അവഹേളിക്കുന്ന രീതിയിൽ വരികൾ ചിട്ടപ്പെടുത്തി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള, ഗായകൻ ഡാനിഷ്, നിർമ്മാതാവ് സുബൈർ പന്തല്ലൂർ, സി.എം.എസ് മീഡിയ എന്നിവർക്കെതിരെ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു.

മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഭക്തിഗാനത്തിന്റെ ഈണത്തിൽ പാരഡിയായി അവതരിപ്പിച്ചത് ഭക്തമനസ്സുകളെ വേദനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ, ഇതേ ഗാനത്തെച്ചൊല്ലി കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles