20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

കേരളയാത്ര ഐക്യദാർഢ്യ സമ്മേളനം 16 ന്: തുറാബ് തങ്ങൾ മുഖ്യാതിഥി.

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയോടനുബന്ധിച്ച് ഐ.സി എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സമ്മേളനം ജനുവരി 16 വെള്ളി രാത്രി എട്ടിന് സൽമാനിയ കെ. സിറ്റി ഹാളിൽ നടക്കും. കേരള മുസ്ലിം ജമാഅത്ത് സാരഥിയും മർകസ് ഉപാദ്ധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരി സമ്മേളനത്തിൽ മുഖ്യാതിഥിയാവും.

മനുഷ്യർക്കൊപ്പം ശീർഷകത്തിൽ ജനുവരി ഒന്നിന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി. അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ കാസർകോഡ് നിന്നും ആരംഭിച്ച കേരള യാത്ര ഇതിനകം മലപ്പുറം ജില്ല പിന്നിട്ടു. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ ഉപനായകൻമാരായ യാത്ര മറ്റു ജില്ലകളിലെ സ്വീകരണങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് സമാപിക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തോടനുബന്ധിച്ച് ഐ.സി എഫ് സംഘടിപ്പിക്കുന്ന സെന്റിനറി സന്ദേശ പ്രചരണ ക്യാമ്പയിനിന്റെ ഭാഗമായി വിളംബരം, ഉണർത്തു യാത്ര, ജനസമ്പർക്കം, ലഘുലേഖ വിതരണം, ചരിത്ര പഠനം, പ്രഭാഷണങ്ങൾ, സ്നേഹ സംഗമങ്ങൾ എന്നിവ വിവിധ ഘടകങ്ങളിലായി നടന്നു വരുന്നു. ബഹ്റൈനിലെ എട്ട് റീജിയൻ കമ്മിറ്റികളുടെ നേത്യത്വത്തിൽ നടക്കുന്ന ഉണർത്തു ജാഥ ക്ക് 42 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ഐക്യദാർഢ്യ സമ്മേളനത്തിൽ .പ്രമുഖ പണ്ഡിതൻമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും

ഐ. സി. എഫ് ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് കെ. കെ.അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക് അന്തിമ രൂപം നൽകി. കെ. സി സൈനുദ്ധീൻ സഖാഫി, സുലൈമാൻ ഹാജി, അഡ്വ.എം.സി അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, റഫീക്ക് ലത്വീഫി,ശിഹാബുദ്ധീൻ സിദ്ദീഖി, ശംസുദ്ധീൻ സുഹ് രി, മുസ്ഥഫ ഹാജി കണ്ണപുരം, സി എച്ച് അഷ്റഫ്, സിയാദ് വളപട്ടണം, ശമീർ പന്നൂർ, സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles