20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

തദ്ദേശ തിരിച്ചടിക്ക് പിന്നാലെ എൽ.ഡി.എഫ് യോഗം ഇന്ന്; ലക്ഷ്യം ‘മിഷൻ 110’

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, പരാജയകാരണങ്ങൾ ചർച്ച ചെയ്യാനും നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം തുടർച്ച ഉറപ്പാക്കാനുമായി എൽ.ഡി.എഫ് യോഗം ഇന്ന് എ.കെ.ജി സെന്ററിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ച ‘മിഷൻ 110’ എന്ന വികസന-രാഷ്ട്രീയ പദ്ധതി യാഥാർഥ്യമാക്കാനുള്ള കർമ്മപദ്ധതികൾ യോഗത്തിൽ ആവിഷ്കരിക്കും. ഘടകകക്ഷികൾ സ്വന്തം നിലയിൽ നടത്തിയ വിലയിരുത്തലുകൾ യോഗത്തിൽ പങ്കുവെക്കും. വോട്ട് ചോർച്ചയുടെ കാരണങ്ങൾ, ഭരണവിരുദ്ധ വികാരം, ന്യൂനപക്ഷങ്ങളുടെ അകൽച്ച, ശബരിമല സ്വർണ്ണക്കള്ളക്കടത്ത് വിവാദങ്ങൾ തുടങ്ങിയവ തിരിച്ചടിക്ക് കാരണമായോ എന്ന് മുന്നണി പരിശോധിക്കും.

സി.പി.എമ്മും സി.പി.ഐയും തമ്മിൽ പരാജയകാരണങ്ങളെച്ചൊല്ലി നിലനിൽക്കുന്ന ഭിന്നസ്വരങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് നേതൃത്വത്തിന്റെ നീക്കം. 110 സീറ്റുകൾ വരെ ലക്ഷ്യമിടുന്ന ‘മിഷൻ 110’ പദ്ധതിയുടെ ഭാഗമായി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും. കൂടാതെ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് നേതാക്കൾ നയിക്കുന്ന വടക്ക്, മധ്യ, തെക്കൻ മേഖല ജാഥകളുടെ സംഘാടനവും യോഗം വിലയിരുത്തും. വോട്ടുകണക്കുകൾ വിശദമായി പരിശോധിച്ച് ജനവിശ്വാസം തിരിച്ചുപിടിക്കാനുള്ള അടിയന്തര നടപടികളിലേക്ക് കടക്കാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.

Related Articles

- Advertisement -spot_img

Latest Articles