23.9 C
Saudi Arabia
Sunday, April 5, 2026
spot_img

മദീനയിൽ മരണപ്പെട്ട ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം മറവ് ചെയ്‌തു

മദീന: മദീനയിൽ മരണപ്പെട്ട ഹൈദരാബാദ് സ്വദേശിയെ മദീനയിൽ മറവ് ചെയ്‌തു. ഹൈദരാബാദ് ശാഹ് അലി ബന്ദ സ്വദേശി ഖാസി പുര അബ്‌ദുറഹ്‌മാൻ സംദനിയായിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഉംറ തീർത്ഥാടനം പൂർത്തിയാക്കി മദീനയിൽ സന്ദർശനത്തിന് വന്നതായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് മദീനയിലെ മലിക് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പിതാവ്: മുഹമ്മദ് ഉസ്‌മാൻ, മാതാവ്: അഹ്‌മദ്‌ ബീഗം. ഭാര്യ: നവാസ് ഫാത്തിമ, മക്കൾ: ജുവൈരിയ ഫാത്തിമ, ജൗഹർ ഫാത്തിമ. ഐസിഎഫ് വെൽഫെയർ ടീം അംഗങ്ങളായ ബിഷർ പാപ്പിനിശ്ശേരി, മുസ്തഫ ചെങ്ങാനി നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി മദീനയിൽ മറവ് ചെയ്‌തു.

 

Related Articles

- Advertisement -spot_img

Latest Articles