‘തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം അസ്തമിക്കും’; സിപിഎം-ബിജെപി അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഹുൽ ഗാന്ധി

ആലപ്പുഴ: ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാകുമെന്നും നിലവിലെ ഇടതുമുന്നണിയിൽ യഥാർത്ഥ ഇടതുപക്ഷമായി ആരുമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആലപ്പുഴയിൽ ജി. സുധാകരന്റെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയതയുടെ അദൃശ്യമായ കരങ്ങളാണ് എൽ.ഡി.എഫിനെ മുന്നോട്ട് നയിക്കുന്നതെന്നും, കേരളത്തിലെ സി.പി.എം – ബി.ജെ.പി നേതൃത്വങ്ങൾ തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇടതുപക്ഷ മുന്നണിയിലെ പല നേതാക്കളും ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷത്ത് രണ്ട് വിഭാഗം നേതാക്കളാണുള്ളതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. എങ്ങനെയെങ്കിലും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ഒരു വിഭാഗവും, ആശയങ്ങൾക്കായി ജീവിക്കുന്ന മറ്റൊരു വിഭാഗവുമാണത്. ഇതിൽ ആശയങ്ങൾക്കായി നിലകൊള്ളുന്നവർ വഞ്ചിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കടുത്ത വിമർശനമാണ് രാഹുൽ ഉയർത്തിയത്. എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന മോദി കേരളത്തിലെത്തുമ്പോൾ ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് മിണ്ടുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിൽ നടന്ന കവർച്ചയിൽ സ്വർണ്ണം മോഷ്ടിച്ച് പകരം ചെമ്പ് സ്ഥാപിച്ചുവെന്നും, കേരളത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി ഇതെല്ലാം സൗകര്യപൂർവ്വം മറന്നുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles