ജിദ്ദ: സൗദിയിത്തുന്ന അന്താരാഷ്ട്ര തീർഥാടകർക്ക് ഉടൻ ഈ സിം ആക്ടീവാക്കാം. മൊബൈൽ കമ്പനികളുടെ ആപ്ലിക്കേഷനുകൾ വഴി നേരിട്ട് ഇ-സിം കാർഡുകൾ സജീവമാക്കാനുള്ള സംവിധാനമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇനി മുതൽ സൗദിയിലെത്തുന്ന എല്ലാ അന്താരഷ്ട്ര തീർത്ഥാടകർക്കും തടസ്സമില്ലാതെ സംസാരങ്ങൾ തുടരാം.
ആഭ്യന്തര മന്ത്രാലയത്തിന്റെയും ലൈസൻസുള്ള ടെലികോം ദാതാക്കളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ (CST) എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പുതിയ ചുവട് വെപ്പുകൾ.
ഈ സേവനം ഉപയോഗപ്പെടുത്തി സൗദിയിലെത്തുന്ന തീർഥാടകർക്ക് പ്രാദേശിക സർവീസ് കമ്പനികളിൽ നിന്നും ഇ-സിം കാർഡുകൾ കരസ്ഥമാക്കാൻ കഴിയും. തുടർന്ന് “അബ്ഷർ” പ്ലാറ്റ്‌ഫോം വഴി ബയോമെട്രിക് പരിശോധന നടത്തി ഉടൻ ഡിജിറ്റലായി ഇ സിം ആക്ടീവാക്കുകയും ചെയ്യുന്നു.
തീർഥാടകർക്ക് സൗദിയിൽ എത്തിയാലുടൻ മൊബൈൽ സർവീസ് ഉപയോഗിക്കാൻ സാധിക്കുന്നു, ഇനി മുതൽ ഏതെങ്കിലും ഓഫീസുകൾ സന്ദർശിക്കുകയോ അവരുടെ താമസസ്ഥലത്ത് എത്തുന്നതുവരെ കാത്തിരിക്കുകയോ ചെയ്യേണ്ടതില്ല.
തീർഥാടകർക്ക് മികച്ച സേവനം നൽകാനുള്ള രാജ്യത്തിൻറെ പ്രതിബദ്ധതയാണ് ഈ സേവനങ്ങൾക്ക് പിന്നിലുള്ളത്. ഡിജിറ്റൽ സംവിധാനങ്ങൾ തീർഥാടകർക്ക് പരമാവധി നൽകാനുള്ള സിഎസ്ടിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.
.