തിരുവനന്തപുരം: മംഗലാപുരത്തുനിന്നും കാണാതായ വിദ്യാർഥിയെ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർഥി ശ്രീഹരി(15) യെയാണ് തമ്പാനൂരിൽ കണ്ടെത്തിയത്. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
കാരമൂട് സ്വദേശി സുബാഷ്-ചിഞ്ചു ദമ്പതികളുടെ മകനാണ്. ഇന്നലെ ഉച്ചയോടെയാണ് ശ്രീഹരിയെ കാണാതാവുന്നത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്ന് പറയപ്പെടുന്നു