കൊല്ലം: അറബികടലിൽ മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടൈനറുകൾ തീരങ്ങളിൽ അണയുന്ന സാഹചര്യത്തിൽ തീരപ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചു. കൊല്ലം ചെറിയ അഴീക്കലിലും ചവറ പനിമാനത്തും ശക്തികുളങ്ങര മദാമ്മ തോപ്പിലുമാണ് കണ്ടൈനറുകൾ കരക്കണഞ്ഞത്. കടൽ ഭിത്തിയിലടിച്ചു തുറന്ന് നിലയിലായിരുന്നു കണ്ടൈനറുകൾ. പ്രദേശത്തുനിന്ന് വീട്ടുകാരെ ഒഴിപ്പിച്ചിട്ടുണ്ട്.
കപ്പൽ അപകടത്തിൽ പെട്ടതിന് പിന്നലെ ആലപ്പുഴ തോട്ടപ്പള്ളി കടലിൽ കഴിഞ്ഞ ദിവസം ഓയിലിന്റെ സാന്നിധ്യം കണ്ടതായി സംശയം ഉയർന്നിരുന്നു. ഇതേ തുടർന്ന് തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റർ അകലെ വെച്ച് നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്. പൊലൂഷ്യന്‍ കൺട്രോൾ ബോർഡിൻറെ നേതൃത്വത്തിൽ വെള്ളം പരോശോധനക്ക് അയച്ചിട്ടുണ്ട്. വെള്ളത്തിലെ ഓയിലിന്റെ സാന്നിധ്യം പരിശോധനയിൽ അറിയാൻ സാധിക്കും