മലപ്പുറം: നിലമ്പൂർ മുൻ എംഎൽഎ യുഡിഎഫിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത് തീരുമാനിച്ചതാണെന്നും എങ്ങിനെ അൻവറിനെ യുഡിഎഫിൻറെ ഭാഗമാക്കണമെന്ന വിഷയത്തിൽ എല്ലാവരുമായി കൂടിയാലോചിച്ചു തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനം ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏത് സ്ഥാനാർഥി നിലമ്പൂരിൽ വന്നാലും യുഡിഎഫിനെ പിന്തുണക്കുമെന്നും യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അൻവർ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതല്ലേ എന്നും സതീശൻ ചോദിച്ചു. അൻവർ സ്വതന്ത്ര സ്ഥാനാർത്തിയാകുമെന്ന രീതിയിലുള്ള സാങ്കൽപിക വാർത്തകളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് ശേഷം വാർത്താ മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.