28.5 C
Saudi Arabia
Friday, August 22, 2025
spot_img

എസ്‌ വൈ എസ് പരിസ്ഥിതി ക്യാമ്പയിൻ; ഉദ്‌ഘാടനം നാളെ എറണാകുളത്ത്

കാസറഗോഡ്: നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന ശീർഷകത്തിൽ സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌ വൈ എസ്) നാളെ മുതൽ പത്ത് വരെ പരിസ്ഥിതി ക്യാമ്പയിൻ ആചരിക്കും. ക്യാമ്പയിന്റെ സംസഥാനതല ഉദ്‌ഘാടനം നാളെ എറണാകുളം കളമശ്ശേരി എച്ച എം ടി ജംഗ്‌ഷനിൽ വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കും

ക്യാമ്പയിനോടനുബന്ധിച്ചു വിവിധ കർമ്മ പദ്ധതികളാണ് സംഘടിപ്പിക്കുന്നത്. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു ലക്ഷം കാർബൺ ന്യൂട്രൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കും പരിസ്ഥിതി സംരക്ഷണം, ഗ്രീൻ പ്രോട്ടോകോൾ തുടങ്ങിയ ആശയങ്ങൾ കേന്ദ്രീകരിച്ചു 7000 യൂണിറ്റ് കേന്ദ്രങ്ങളിലും പള്ളികൾ, മദ്രസകൾ തൂങ്ങിയ പൊതു ഇടങ്ങളിലും ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കും.

പ്രാദേശിക കർഷക കൂട്ടായ്‌മകൾ സംഘടിപ്പിച്ചു സംഘകൃഷികൾ ആരംഭിക്കും. പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ചു അടുക്കള തോട്ടങ്ങൾ നിർമ്മിക്കും “പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’ എന്ന ഐക്യരാഷ്ടസഭയുടെ ഈ വർഷത്തെ പരിസ്ഥിതി പ്രമേയം ക്യാമ്പയിന്റെ ഭാഗമായി പ്രചരിപ്പിക്കും

എറണാകുളത്ത് നടക്കുന്ന സംസഥാനതല ഉദ്‌ഘാടന പരിപാടിയിൽ യുവ കർഷകരെ ആദരിച്ചുകൊണ്ട് വിത്തും കൈകൊട്ടും വിതരണം മന്ത്രി നിർവഹിക്കും എസ്‌വൈഎസ് സംസ്ഥാന സാമൂഹികം പ്രസിഡൻറ് വി അബ്ദുൽ ജലീൽ സഖാഫി അധ്യക്ഷത വഹിക്കും, കെഎസ്എം ഷാജഹാൻ സഖാഫി പ്രമേയ പ്രഭാഷണം നിർവഹിക്കും.

കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വിഎച് അലി ദാരിമി, എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി എ എ ജാഫർ. സിഎ ഹൈദ്രോസ് ഹാജി, ഡോ. എബി അലിയാർ, എംഎം അബ്ദുർറഹ്മാൻ സഖാഫി, നാസർ പാണ്ടിക്കാട്, അഹ്മദ് കബീർ ബാഖവി, കരീം മണക്കാടൻ, നൗഫൽ വട്ടേകുന്നം, വി കെ ജലാൽ സംബന്ധിക്കും

Related Articles

- Advertisement -spot_img

Latest Articles