മലപ്പുറം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ പിവി അൻവറും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരു കർഷകനും ഒരു ഓട്ടോറിക്ഷ തൊഴിലാളിയും ഒരു ടാപ്പിംഗ് തൊഴിലാളിയുമായിരുന്നു അൻവറിന്റെ കൂടെ ഉണ്ടായിരുന്നത്. സാധാരക്കാരുടെ സ്ഥാർനാർഥിയായാണ് ഞാൻ മത്സരിക്കുന്നെതെന്നായിരുന്നു അൻവർ പറഞ്ഞത്. താലൂക്ക് ഓഫീസിൽ പ്രകടനമായെത്തിയാണ് അൻവർ നാമനിർദ്ദേശ സമർപ്പിച്ചത്.
യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്ത് നേരത്തെ പത്രിക സമർപ്പിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി എം സ്വരാജ് പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് പിവി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.