ടെഹ്‌റാൻ: ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ചു ഇറാൻ. നൂറോളം ഡ്രോണുകൾ ഉപയോഗിച്ച് ഇസ്‌റയേലിനെ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ടുകൾ. ആക്രമണത്തിന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖുമേനി രംഗത്ത് വന്നിരുന്നു.
ഇസ്രായേൽ സ്വയം കയ്‌പേറിയ വിധി നിശ്ചയിച്ചെന്നും തീർച്ചയായും അത് ലഭിക്കുമെന്നും ആക്രമണം ഇസ്രയേലിന്റെ നീച സ്വാഭാവം വെളിപ്പടുത്തുന്നതാണെന്നും ആയത്തുല്ല ഖുമേനി കൂട്ടിച്ചേർത്തു. അതെ സമയം ഇസ്രായേൽ ആക്രമണത്തിൽ ആറ് ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇന്ന് പുലർച്ചെയായിരുന്നു ഇറാനിലെ വ്യോമ ആണവ കേന്ദർങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലാണ് സ്ഫോടനങ്ങൾ നടന്നത്. നിലവിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. തിരിച്ചടി പ്രതീക്ഷിച്ചു ഇസ്രായേലിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.