26.5 C
Saudi Arabia
Monday, July 7, 2025
spot_img

കുറ്റിയാടി പീഡനം; പ്രതി അജ്‌നാസിന്റെ ഭാര്യയും അറസ്‌റ്റിൽ

കോഴിക്കോട്: കുറ്റിയാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതിയുടെ ഭാര്യയും അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പ്രതിയുടെ ഭാര്യ അറസ്റ്റിലായത്. അടുക്കത്ത് സ്വദേശി മിസ്‌രിയയാണ് അറസ്റ്റിലായത്. ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ പരാതിയിലാണ് പോസ്കോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. കുറ്റിയാടി ഭാഗങ്ങളിലെ നിരവധി കുട്ടികൾ ഇവരുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് അറിയുന്നത്.

കഴിഞ്ഞ ആഴ്ച്ചയാണ് പ്രതി അജ്‌നാസ് പോലീസ് പിടിയിലാകുന്നത്. പോക്സോ വകുപ്പ് ഉൾപ്പടെ ചേർത്തിയാണ് പോലീസ് കേസെടുത്തത്. കേസടുത്ത ഉടനെ രക്ഷപെടാൻ ശ്രമിക്കുകയായിരുന്ന പ്രതിയെ മംഗലാപുരത്തു വെച്ചാണ് പോലീസ് പിടികൂടുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പോക്സോ ഉൾപ്പടെയുള്ള വകുപ്പ് ചേർത്ത് പോലീസ് കേസടുത്തത്.

വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ചു പുറത്തുവരാൻ ആവശ്യപ്പെടും ശേഷം അജ്‌നാസിൻറെ വീട്ടിലേക്ക് കൊണ്ടുപോകും അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി നൽകിയ ശേഷമായിരുന്നു ലൈംഗിക പീഡനമെന്നും കുട്ടി പറഞ്ഞു. കുറ്റിയാടിയിൽ ബെക്കാം എന്ന പേരിൽ ബാബർ ഷോപ് നടത്തുന്ന അജ്‌നാസിൽ നിന്നും സമാന അനുഭവം ഉണ്ടായതായി മറ്റൊരു കുട്ടിയും പരാതിപെട്ടിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles