കോഴിക്കോട്: കുറ്റിയാടി പീഡന കേസിൽ പ്രതിയായ അജ്‌നാസിന്റെ ഭാര്യ മിസ്‌രിയയും അറസ്‌റ്റിൽ. ബാർബർ ഷോപ്പിൽ നിന്നും പരിചയപ്പെട്ട കുട്ടിയെ രാത്രി വീട്ടിൽനിന്നും വിളിച്ചിറക്കി മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ ഒന്നാം പ്രതിയുടെ ഭാര്യയെയും പോലീസ് പ്രതി ചേർത്തിരുന്നു.
പ്രതികളായ ദമ്പതികൾ മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. മിസ്‌രിയയും കുട്ടിയെ പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകിയിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പോക്സോ ചേർത്ത് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്. അജ്‌നാസിനു പിന്നാലെ മിസ്‌രിയയെയും റിമാൻഡ് ചെയ്‌തു.
ഇന്നലെയായിരുന്നു മിസ്‌രിയയെ പോലീസ് അറസ്റ്റ് ചെയ്‌തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. കേസെടുത്തതിനെ തുടർന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മംഗലാപുരത്ത് വെച്ചാണ് അജ്‌നാസിനെ പോലീസ് പിടികൂടിയത്. വീട്ടുകാർ ഉറങ്ങിയ ശേഷം കുട്ടിയെ ഫോണിൽ വിളിച്ചു വീട്ടിൽ നിന്നും പുറത്തിറക്കി കൊണ്ട് വരികയായിരുന്നു. കാറിൽ അജ്‌നാസിന്റെ വീട്ടിലെത്തിച്ച ശേഷം ലഹരി നൽകി പീഡിപ്പിക്കുകയായിരുന്നു.