ആലപ്പുഴ: ആലപ്പുഴയിൽ കാണാതായ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ബീച്ച് വാർഡിൽ ചിറപറമ്പിൽ മായ (37) യാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പ് മായയെ കാണാതായിരുന്നു. മായ അപസ്മാര രോഗിയാണെന്ന് ബന്ധുക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്