25.2 C
Saudi Arabia
Friday, October 10, 2025
spot_img

സ്വപ്‌നപദ്ധതിക്ക് തുടക്കം; തു​ര​ങ്ക​പാ​തയുടെ നി​ർ​മാ​ണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

താമരശ്ശേരി: കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ നി​ർ​മാ​ണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പല എതിർപ്പുകളും മറികടന്നാണ് സർക്കാർ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

60 മാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർഥ്യ മാകുന്നതോടെ കോഴിക്കോട് വയനാട് ജില്ലകളിലെ മലയോര മേഖലകളിലെ സമഗ്ര വികസനത്തിന് വഴി തെളിയും. കാർഷിക വ്യാപാര ടൂറിസം മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കും. .

താമരശ്ശേരി ചുരത്തിലെ ഹെയർപിൻ വളവുകളിൽ കയറാതെ വായനാട്ടിലുലേക്ക് വേഗത്തിൽ എത്താൻ തുരങ്കപാത ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2,134 കോടി രൂപ ചെലവിൽ നാലുവരി പാതയാണ് നിർമിക്കുന്നത്. കിഫ്‌ബി വഴിയാണ് ഫണ്ട് കണ്ടെത്തുന്നത്. ഇരട്ട തുരങ്കങ്ങളുള്ള പാതയുടെ നിർമ്മാണം കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിനാണ്.

8.11 കിലോമീറ്റർ നീളമുള്ള തുരങ്കം നാലുവരി ഗതാതമാണ് പദ്ധതിയിലുള്ളത് തണൽ വെന്റിലേഷൻ, അഗ്നി ശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ് റൂട്ട് ലൈറ്റിംഗ്, റാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കാൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്ക പാതയിലുണ്ടാവും.

ഞായറാഴ്‌ച വൈകുന്നേരം ആനക്കാംപൊയിൽ സെന്റ് മേരിസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഉത്ഘാടന ചടങ്ങിൽ മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെഎൻ ബാലഗോപാലൻ, ഓആർ കേളു, എകെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

 

 

Related Articles

- Advertisement -spot_img

Latest Articles