അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വസ്ത്ര നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റ രണ്ട് പേരുടെ നിൽ ഗുരുതരമാണ്. ജോൾവ ഗ്രാമത്തിലെ സന്തോഷ് തുണിമില്ലിലാണ് സ്‌ഫോടനമുണ്ടായത്.
രാസവസ്‌തുക്കൾ സൂക്ഷിച്ചിരുന്ന ഡ്രം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വികെപി പാലിയ പറഞ്ഞു. പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നി ശമന സേനയുടെ 10 യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്