തിരുവനന്തപുരം: മദ്യലഹരിയിൽ മുത്തച്ഛനെ ചെറുമകൻ കുത്തികൊന്നു. തിരുവനന്തപുരം പാലോടാണ് സംഭവം. രാജേന്ദ്രൻ കാണിക്കാണ് കൊല്ലപ്പെട്ടത്. രാജേന്ദ്രനെ കുത്തികൊലപ്പെടുത്തിയ ചെറുമകൻ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്‌തു.
ആക്രമണത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ രാജേന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. സന്ദീപ് മദ്യ ലഹരിയിലായിരുന്നു. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.