കുവൈറ്റ്: വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഗൾഫ് സെക്ടറിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സർവീസുകളാണ് വെട്ടികുറച്ചത്. കുവൈറ്റിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പ്രധാനമായും നിർത്തലാക്കിയത്.
കുവൈറ്റിൽ നിന്നും കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മലബാർ മേഖലയിലുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്‌സ്പ്രസിന് കുവൈറ്റ്, അബുദാബി, ദുബൈ, ഷാർജ, ജിദ്ദ, ബഹ്‌റൈൻ, ദമ്മാം റാസൽഖൈമ, മസ്‌ക്കറ്റ് റൂട്ടുകളിൽ ആഴ്‌ചയിൽ 86 സർവീസുകളിയിരുന്നു ഉണ്ടായിരുന്നത്.
വിന്റർ ഷെഡ്യൂളിൽ ഇത് 54 ആയി കുറവും. കണ്ണൂരിൽ നിന്ന് ഇനി കുവൈറ്റ്, ബഹ്‌റൈൻ, ജിദ്ദ, ദമ്മാം റൂട്ടുകളിലേക്ക് ഇനി നേരിട്ട് സർവീസുകൾ ഉണ്ടാകില്ല.