കുവൈറ്റ്:കുവൈറ്റിലെ ലേബർ ക്യാമ്പ് തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു പേരും ഇന്ത്യക്കാരാണ്. ഒരു കുവൈറ്റ് സ്വദേശിയും നാലു പേര് ഈജിപ്റ്റ് സ്വദേശികളാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്
കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വെക്കാൻ കോടതി നിര്‍ദേശിച്ചു.
കുവൈറ്റിലെ മംഗെഫിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ 46 ഇന്ത്യക്കാരടക്കം 50 പേർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ദാരുണ സംഭവം ഉണ്ടായത്.