കൽപ്പറ്റ: പള്ളിക്കൽ പാലമുക്കിൽ നിയന്ത്രണം വിട്ട കാർ ആളുകൾക്കിടയിലേക്ക് പാഞ്ഞു കയറി ഒൻപത് പേർക്ക് പരിക്കേറ്റു. പള്ളിക്കൽ നേർച്ച കഴിഞ്ഞ് തിരിച്ചു വരുന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
അപകടത്തിൽ പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിദഗ്ത ചികിൽസക്കായി പി ന്നീട് മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. തോണിച്ചാൽ ഭാഗത്ത് നിന്നും കല്യാണത്തും പള്ളിക്കൽ ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടം വരുത്തിയത്.