റിയാദ്: സൗദിയിലെ ചില ഭാഗങ്ങളിൽ പൊടിപടലങ്ങളുണ്ടാക്കുന്ന കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലയിലും മക്കയെ ജസാനുമായി ബന്ധിപ്പിക്കുന്ന റോഡിലും പൊടിയും മണലും മൂലം തിരശ്ചീന ദൃശ്യപരത കുറയും. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്. ജസാൻ, അസീർ, അൽ-ബാഹ മേഖലകളുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ട്. ഇത് മക്ക മേഖലയിലെ പർവതപ്രദേശങ്ങളിലേക്ക് വ്യാപിക്കും. അതേസമയം, കിഴക്കൻ മേഖലയിൽ ചൂട് തുടരും.