കാസർഗോഡ്: ഷൂ ധരിച്ച് സ്കൂളിലെത്തിയ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. കഴിഞ്ഞ തിങ്കളാഴ്ച ചിത്താരി സ്വകാര്യ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
പള്ളിക്കര സ്വദേശിയായ വിദ്യാർഥിക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവം പുറത്തറിയിച്ചാൽ മർദനം തുടരുമെന്നു ഭീഷണി പ്പെടുത്തിയതിനാൽ വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു. എന്നാൽ മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു.