തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പദ്ധതി വിഹിതം വെട്ടിച്ചുരുക്കാനൊരുങ്ങി സർക്കാർ. മുൻഗണനാ ക്രമത്തിലാവും ഇനിമുതൽ നടപ്പ് പദ്ധതികൾ നിശ്ചയിക്കുക. ഇതിനുവേണ്ടി ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ മന്ത്രിസഭ തീരുമാനിച്ചു.
പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് ഇനിമുതൽ ഈ മന്ത്രിസഭ ഉപസമിതിയായിരിക്കും. വകുപ്പ് സെക്രട്ടറിമാരുടെ ശുപാർശ പരിശോധിച്ച് ഉപസമിതി പദ്ധതികൾക്ക് മുൻഗണന നിശ്ചയിക്കും. നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ഈ മുൻഗണനാക്രമം ബാധകമായിരിക്കും. നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്