31.6 C
Saudi Arabia
Friday, August 22, 2025
spot_img

ഐ എ എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് മൂ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​മാർക്ക് കൂടി സ്ഥ​ലം​മാ​റ്റം. തി​രു​വ​ന​ന്ത​പു​രം, കോട്ടയം, ഇടുക്കി ക​ള​ക്ട​ർ​മാ​രെ​യാ​ണ് മാ​റ്റി​യ​ത്. ഐ​ടി മി​ഷ​ൻ ഡ​യ​റ​ക്ട​റാ​യിരുന്ന അ​നു കു​മാ​രി​യാണ് പുതിയ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ.

തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജി​നെ പി​ന്നാക്ക ​ക്ഷേമ ഡ​യ​റ​ക്ട​റാ​ക്കി. ഇ​ടു​ക്കി ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജി​നെ റ​വ​ന്യൂ​വ​കു​പ്പി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യും കോ​ട്ട​യം ജില്ലാ ക​ള​ക്ട​ർ വി.​വി​ഘ്നേ​ശ്വ​രി​യെ ഇ​ടു​ക്കി​യി​ലേ​ക്കും നി​യ​മി​ച്ചു.

പു​തി​യ കോ​ട്ട​യം ജില്ലാ ക​ള​ക്ട​റായി ജോ​ണ്‍ വി.​സാ​മു​വ​ലിനെയും നിയമിച്ചു.  ഷീ​ബാ ജോ​ര്‍​ജും അ​നു​കു​മാ​രി​യും നി​ല​വി​ല്‍ വ​ഹി​ക്കു​ന്ന അ​ധി​ക​ചു​മ​ത​ല​ക​ള്‍ തു​ട​രും. സ​പ്ലൈ​കോ​യി​ൽ നി​ന്ന് മാ​റ്റി​യ ശേ​ഷം നി​യ​മ​നം ന​ല്‍​കാ​തി​രു​ന്ന ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ധ​ന​വ​കു​പ്പി​ന്‍റെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.

Related Articles

- Advertisement -spot_img

Latest Articles