രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ എം എസ് എഫിന്റെയും മുസ്ലിം ലീഗിന്റെയും കൊടി വീശിയത് കെ എസ് യു പ്രവർത്തകർ ചോദ്യം ചൈതതാണ് സംഘർശത്തിന് കാരണം. വയനാട് മണ്ഡലം യു ഡി എഫ് കമ്മിറ്റി വണ്ടൂർ ടാക്സി സ്റ്റാൻഡിൽ സംഘടിപ്പിച്ച കോൺക്ലേവിനിടെയാണ് സംഭവം. പരിപാടിക്ക് ശേഷം നടന്ന സംഗീതപരിപാടിക്കിടെയാണ് ഒരു വിഭാഗം കൊടി വീശിയത്. മുതിർന്ന നേതാക്കളെത്തിയാണ് പ്രവർത്തകരെ നിയന്ത്രിച്ചത്