റിയാദ്: സൗദിയിലെ 60 വയസ്സിൽ കൂടുതലുള്ള പൗരന്മാർക്കും താമസക്കാർക്കും ആരോഗ്യ മന്ത്രാലയം റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർ എസ് വി) വാക്സിൻ നൽകുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ചെറുക്കുന്നതിനുള്ള മുൻകരുതലായാണ് മുതിർന്ന പൗരന്മാർക്ക് വാക്സിൻ നൽകുന്നത്.
വാക്സിനേഷൻ ലഭിക്കുന്നതിനായി സെഹാതി ആപ്പ് വഴി ആവശ്യക്കാർക്ക് അവരുടെ കുടുംബ ഡോക്ടറുമായി ബന്ധപ്പെടാമെന്ന് സാംക്രമിക രോഗങ്ങളുടെ കൺസൾട്ടൻ്റ് ഡോ. അബ്ദുല്ല മുഫാറെഹ് അസിരി വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും ഹൃദയാഘാതത്തിനും ഈ വൈറസ് ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രായമായവരിൽ ന്യുമോണിയക്കും അതുമായി ബന്ധപ്പെട്ട മരണങ്ങൾക്കും വൈറസ് കാരണമാവുന്നുണ്ട്.
യൂറോപ്യൻ യൂണിയൻ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ എന്നിവിടങ്ങളിൽ അംഗീകാരം ലഭിച്ചതിനെത്തുടർന്ന് 60 വയസ്സിൽ കൂടുതലുള്ളവർക്കായി ആർ എസ് വി വാക്സിൻ അവതരിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന അഞ്ചാമത്തെ രാജ്യമായി സൗദി മാറും