33.9 C
Saudi Arabia
Friday, October 10, 2025
spot_img

മുണ്ടക്കൈയിൽ വീണ്ടും ശക്തമായ ഉരുൾപ്പൊട്ടൽ

വയനാട് : അപകട സ്ഥലങ്ങളിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ഉരുള്‍പൊട്ടിയതായി റിപ്പോർട്ട്. മുണ്ടക്കൈയിലാണ് വീണ്ടും  ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. മലവെളളം ശക്തമായി കുത്തിയൊഴുകുന്നതിനാൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറി നിൽക്കുകയാണ്.

ശക്തമായ ഉരുള്‍പൊട്ടലാണ് വീണ്ടും ഉണ്ടായിരിക്കുന്നതെന്നാണ് അറിയുന്നത്. അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്. രക്ഷാപ്രവര്‍ത്തകരും മന്ത്രിമാരും താല്‍ക്കാലികമായി പ്രദേശത്ത്  നിന്നും മടങ്ങിയിട്ടുണ്ട്.  75 പേരെ മുണ്ടക്കൈയില്‍ നിന്നു മാത്രം കാണാതായതായി  പറയപ്പെടുന്നു.

വയനാടിലെ ഉരുള്‍പൊട്ടലില്‍ മരണപെട്ടവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ നിരവധി പേരെയാണ്  കാണാതായിട്ടുള്ളത്. നൂറിലേറെ പേർ  പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുന്നുണ്ട്. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയിട്ടുണ്ട്. മരണസംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് സൂചന

Related Articles

- Advertisement -spot_img

Latest Articles