റിയാദ്: സൗദി കെ എം സി സി നാഷണല്‍ സോക്കര്‍ മെഗാ ഫൈനൽ ഇന്ന് വെള്ളിയാഴ്ച രാത്രി 7.30 റിയാദ് അല്‍നാസിരിയ മുറൂറിന് സമീപം റിയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തില്‍ നടക്കും. ജിദ്ദയില്‍ നിന്നുള്ള ചാംസ് സബീന്‍ എഫ്സി യും കിഴക്കന്‍ പ്രവിശ്യ പ്രതിനിധികളായ ഫസഫിക് ലൊജിസ്റ്റിക് ബദര്‍ എഫ്സിയുമായി തമ്മിലായിരിക്കും ഇന്നത്തെ ഫൈനൽ മൽസരം
ദേശീയ തലത്തിൽ ഇത്തരമൊരു മൽസരം ആദ്യമായിട്ടാണ് നടക്കുന്നത്. സന്തോഷ് ട്രോഫി, ഐ ലീഗ് താരങ്ങളെ അണിനിരത്തിയാണ് ഇരു ടീമുകളും മൽസത്തെ നേരിടുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഫുട്ബോൾ ആരാധകർക്ക് ബസ് സൗകര്യവും സംഘാടകർ ഒരുക്കിട്ടുണ്ട്.
നേരത്തെ നടക്കേണ്ടിയിരുന്ന ഫൈനൽ മൽസരം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായിരുന്നു. ഇന്നത്തെ ഫൈനൽ മല്‍സരത്തില്‍ മുഖ്യാതിഥികളായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ. ഹാരിസ് ബീരാന്‍ എം.പി എന്നിവര്‍ പങ്കെടുക്കും കെ എം സി സിയുടെ ദേശീയ വിവിധ പ്രവിശ്യ ഭാരവാഹികളും പങ്കെടുക്കും.
2024ലെ സൗദി കെ.എം.സി.സിയുടെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ബിസിനസ് അവാര്‍ഡ് വിജയ് വര്‍ഗ്ഗീസ് മൂലനും കായിക രംഗത്തെ സമഗ്ര സംഭാവനക്കായി എഞ്ചിനിയര്‍ ഹാഷിം മെമ്മോറിയല്‍ അവാര്‍ഡ് കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്‌ബോള്‍ സംഘാടകനും ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ സമീര്‍ കൊടിയത്തൂരിനും സമ്മാനിക്കുന്നുണ്ട്
മാര്‍ച്ച് പാസ്റ്റ്, ഒപ്പന, മുട്ടിപ്പാട്ട്, കോല്‍ക്കളി, നാസിക് ദോള്‍, ശിങ്കാരി മേളം, പുലിക്കളി തുടങ്ങിയ പ്രദർശന പരിപാടികളും ഫൈനലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. .