കോഴിക്കോട്: അൻവർ എം എൽ എ പുറത്തുവിട്ട മുൻ മലപ്പുറം എസ് പി സുജിത് ദാസിന്റെ ശബ്ദരേഖയിൽ താനൂർ കസ്റ്റഡി മരണത്തിന്റെ നിർണായക വെളിപ്പെടുത്തലുകൾ. താമിർ ജിഫ്രിയെ മനപ്പൂർവ്വം കൊല്ലണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും കസ്റ്റഡി മരണത്തിന്റെ പേരിൽ ജയിലിൽ പോകുന്നതിൽ പേടിയുണ്ടെന്നും വല്ലാത്ത മാനസിക പ്രയാസം ഞാൻ അനുഭവിക്കുന്നുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്
താനൂർ കസ്റ്റഡി മരകണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളാണ് മലപ്പുറം മുൻഎസ് പിയുടെ വോയ്സിലുള്ളത്. ശബ്ദരേഖ തെളിവായി സ്വീകരിച്ചു താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ മുൻ എസ് പി സുജിത് ദാസിനെ പ്രതി ചേർത്ത് കേസ് സി ബി ഐ അന്വേഷിക്കണമെന്നും ജിഫ്രിയുടെ കുടുംബം ആവശ്യപ്പെട്ടു.
താമിർ ജിഫ്രി ലഹരി മരുന്നടങ്ങിയ പ്ലാസ്റ്റിക് കവർ വിഴുങ്ങിയാണ് മരിച്ചതെന്നാണ് സുജിത് ദാസ് പറയുന്നതെങ്കിലും കൊല്ലാൻ വേണ്ടി മർദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡി മരണത്തിൽ ജയിലിൽ പോകേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും വോയ്സിൽ പറയുന്നുണ്ട്. അതിനിടയിൽ മരം കുറി കേസ് കൂടി താങ്ങാൻ കഴിയില്ലെന്നും വോയ്സിലുണ്ട്.
എംഎല്‍എ പരാതി കൊടുത്താല്‍ പ്രശ്നമാണെന്നും അത് പിൻവലിക്കണമെന്നും സുജിത് ദാസ് പറയുന്നു. മലപ്പുറം എസ് പിയെ പിടിക്കാൻ വേറെ വഴി നോക്കാമെന്നും എന്റെ മനസ്സമാധാനത്തിന് വേണ്ടി കേസ് പിൻവലിക്കണമെന്നും ശബ്ദരേഖയിലുണ്ട്. എം ആർ അജിത് കുമാറിന്റെ പിന്തുണ മലപ്പുരം എസ് പി ശശീന്ദ്രന് ഉണ്ടെന്നും സുജിത് ദാസ് പറയുണ്ട്.
തെറ്റ് ചെയ്തത് കൊണ്ടാണ് സുജിത് ദാസ് ഭയക്കുന്നതെന്നും അദ്ദേഹത്തിന്റെ വോയ്സ്