34 C
Saudi Arabia
Friday, August 22, 2025
spot_img

വൈറ്റ് ഗാർഡ് സേവനം വാക്കുകൾക്കതീതം:സാദിഖലി തങ്ങൾ

കോഴിക്കോട് : വാക്കുകൾക്കതീതമായ സേവനപ്രവർത്തനമാണ് വയനാട്ടിലെ ദുരന്തഭൂമിയിൽ വൈറ്റ് ഗാർഡ് നടത്തിയതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് സരോവരം ട്രേഡ് സെന്റിൽ നടന്ന വൈറ്റ് ഗാർഡ് സംഗമവും ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.

ദുരന്തത്തിന്റെ ആദ്യ നിമിഷങ്ങളിൽ പകച്ചുപോയെങ്കിലും പിന്നീട് മുസ്ലിംലീഗിന്റെ സകല സംവിധാനങ്ങളും ദുരന്തമുഖത്ത് സജീവമായി. വൈറ്റ് ഗാർഡ് സന്നദ്ധ സേന സജീവമായ ഇടപെടലാണ് നടത്തിയത്. മുസ്ലിംലീഗ് രൂപീകരിച്ച ഉപസമിതി വയനാട്ടിൽ ക്യാമ്പ് ചെയ്ത് സന്നദ്ധ സേവനത്തിന് നേതൃത്വം നൽകി. തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നത് പോലെയാണ് മുസ്ലിംലീഗ് ഹതാശരായ ജനതയെ ചേർത്തുനിർത്തുന്നത്. ഖാഇദെ മില്ലത്ത് പകർന്നുതന്ന സേവനരാഷ്ട്രീയത്തിന്റെ മനോഭാവമാണിതെന്നും തങ്ങൾ പറഞ്ഞു.

യൗവ്വനം എന്തിന് വിനിയോഗിച്ചു എന്ന് പടച്ചവൻ ചോദിക്കുമ്പോൾ ആശ്വാസത്തോടെ ഈ സേവനങ്ങളെ ഉയർത്തിപ്പിടിക്കാൻ വൈറ്റ് ഗാർഡിന് സാധിക്കും. ഈ ഹരിത പതാക സമ്മാനിച്ച മുസ്ലിംലിംലീഗും നിങ്ങളിൽ അഭിമാനം കൊള്ളുകയാണ്. എന്നും ഓർമിക്കാവുന്ന സദസ്സായി ഈ സംഗമം മാറിയെന്നും തങ്ങൾ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles