ബ്രസൽസ്: ഡയമണ്ട് ലീഗ് ജാവലിങ് ത്രോ ഫൈനലിൽ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. 87.86 മീറ്റർ എറിഞ്ഞാണ് ചോപ്ര രണ്ടാം സ്ഥാനത്തെത്തിയത്. ചെറിയ വ്യത്യാസത്തിനാണ് ചോപ്രക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. 87.87 മീറ്റർ എറിഞ്ഞ ഗ്രനഡയുടെ അൻഡേഴ്സൺ പീറ്റേഴ്സ് ഒന്നാമനായത്. ജർമനിയുടെ ജൂലിയൻ വെബ്ബർ 85.97 മീറ്റർ എറിഞ്ഞു മൂന്നാം സ്ഥാനം നേടി. 86.82 മീറ്റർ എറിഞ്ഞായിരുന്നു ചോപ്രയുടെ തുടക്കം.
രണ്ടാം തവണയാണ് ഡയമണ്ട് ലീഗിൽ നീരജ് രണ്ടാം സ്ഥാനത്തെത്തുന്നത്. ഡയമണ്ട് ലീഗ് സീസണിലെ നല്ല പ്രകടനം കാഴ്ചവെച്ച ഏഴു പേരാണ് ഫൈനലിൽ മൽസരിച്ചത്. ദോഹ,ലൂസയിൻ ലീഗുകളിൽ രണ്ടാം സ്ഥാനം നേടി നാലാം സ്ഥാനക്കാരനായാണ് നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിൽ എത്തുന്നത്. 2022 ൽ ഒന്നാം സ്ഥാനത്തായിരുന്നു താരം. 2023 ൽ രണ്ടാം സ്ഥാനത്തെത്തി.