25.2 C
Saudi Arabia
Friday, October 10, 2025
spot_img

ടി.പി സീതി കുട്ടി മാസ്റ്റർ (72) അന്തരിച്ചു.

കൊടുവള്ളി: റിട്ട.അധ്യാപകനും  സമസ്ത പ്രവർത്തകനുമായ കരുവൻപൊയിൽ പൊൻ പാറക്കൽ ടി.പി സീതിക്കുട്ടി മാസ്റ്റർ (72) അന്തരിച്ചു. സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തലപ്പെരുമണ്ണ റെയ്ഞ്ച് പ്രസിഡന്റും ജം ഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് ട്രഷററും, നന്തി ദാറുസലാമിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന അറുപതോളം സ്ഥാപനങ്ങളുടെ കൂട്ടായ്മയായ CDIC യുടെ ജോയിന്റ് കൺവീനറും, കരുവൻപൊയിൽ അൽ ഇഹ്സാൻ ചാരിറ്റബ്ൾ ട്രസ്റ്റ്‌ ജനറൽ സെക്രട്ടറിയുമായിരുന്നു.

കൊടുവള്ളി ഗവ. ഹയർ സെക്കന്ററി സ്കൂൾ, കരുവൻപൊയിൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ :ഉണ്ണിപ്പാത്തുമ്മ മക്കൾ: റോഷ്‌ന (അക്ഷയ സെന്റർ കച്ചേരി മുക്ക്), പരേതനായ മുഹമ്മദ്‌ ഷാനിർ മരുമക്കൾ: അഷ്‌റഫ്‌ ആരാമ്പ്രം (റിട്ട. മിലിട്ടറി), റസാന സഹോദരങ്ങൾ: ടി.പി മുഹമ്മദ്‌ ഹാജി, ടി.പി അഹമ്മദ് കുട്ടി, കുഞ്ഞാമിന, സൈനബ മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച  രാവിലെ 11.30 ന് കരുവൻപൊയിൽ ടൗൺ ജുമാ മസ്ജിദിലും തുടർന്ന് ഖബറടക്കം ചുള്ളിയാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിലും നടക്കും

Related Articles

- Advertisement -spot_img

Latest Articles