ഇടുക്കി: അടിമാലിക്ക് സമീപം കെ എസ ആർ ടി സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. അടൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. നേര്യമംഗലത്തിനും വാളറക്കും ഇടയിലായിരുന്നു സംഭവം.
18 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയോ പരിക്ക് ഗുരുതരമല്ല.