ജിദ്ദ: പാണ്ടിക്കാട് പഞ്ചായത്ത് കെഎംസിസിയും ഹിബ ഏഷ്യ ഹെൽത്ത് കെയർ ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കുന്ന മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡിന്റെയും 2025 ലേക്കുള്ള വാർഷിക കലണ്ടറിന്റെയും ഉൽഘാടനം ജിദ്ദ അൽ സഹ്‌റയിലുള്ള ഹിബ ഏഷ്യ ഹെൽത്ത് കെയർ ക്ലിനിക്കിൽ നടന്നു.
ജിദ്ദ പാണ്ടിക്കാട് പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് യൂനുസ് കുരിക്കളുടെ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡിന്റെ ഉൽഘാടനം സൗദി നാഷണൽ കെഎംസിസി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി വള്ളുവങ്ങാട് നിർവഹിച്ചു. 2025 വർഷത്തേക്കുള്ള വാർഷിക കലണ്ടറിന്റെ ഉൽഘാടനം ഹിബ ഏഷ്യ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് കുഞ്ഞി, മാനേജർ അഷ്‌റഫ്, സൂപ്പർവൈസർ ഹുവൈദ അഹ്മദ് എന്നിവർ സംയുക്തമായും നിർവഹിച്ചു.
ജിദ്ദ കെഎംസിസി മഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി മൂസ വെട്ടിക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തി. എല്ലാ വിഭാഗം മെഡിക്കൽ ട്രീട്മെന്റുകൾക്കും ആകർഷകമായ ഡിസ്‌കൗണ്ടോടു കൂടിയുള്ള മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡ് ജിദ്ദയിലെ പാവപ്പെട്ട പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ കെഎംസിസി പാണ്ടിക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി പവാസ് പാലത്തിങ്ങൽ സ്വാഗതവും ഫൈസൽ തൊണ്ടിയിൽ നന്ദിയും പറഞ്ഞു. കാസർകോട് കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ഹിറ്റാച്ചി, അൽ സാത്തി ഏരിയ കമ്മിറ്റി പ്രസിഡന്റ് മുജീബ് വെള്ളേരി, ഭാരവാഹികളായ ബഷീർ, ജാഫർ തുടങ്ങിയവർ ആശംസകൾ നേരുന്നു..