28.8 C
Saudi Arabia
Monday, July 7, 2025
spot_img

സുപ്രഭാതത്തിലെ ‘പരസ്യ’വുമായി ബന്ധമില്ല – സമസ്ത

കോഴിക്കോട്: ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ (19/11/2024) സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കാള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇടത് സ്ഥാനാര്‍ഥി ഡോ. പി സരിന് വോട്ടഭ്യര്‍ഥിച്ചുകൊണ്ടും കഴിഞ്ഞ ദിവസം ബി ജെ പി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ താറടിച്ചുകൊണ്ടും ഇന്നത്തെ പത്രത്തില്‍ വന്ന പരസ്യത്തിനെതിരെ വിവാദം ശക്തമായ സാഹചര്യത്തിലാണ് സമസ്ത ഔദ്യോഗിക വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്.

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവരുടെ പേരിലാണ് സംയുക്ത പ്രസ്താവാന പുറത്തിറക്കിയിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles