28.8 C
Saudi Arabia
Monday, July 7, 2025
spot_img

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; എൻഡിഎക്ക് മുൻ‌തൂക്കം.

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതിന് പിന്നാലെ മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ജാർഖണ്ഡിൽ ഒറ്റക്ക് ബിജെപി നേടുമെന്ന് പറയുന്ന ഭാരത് പ്ലസ് മഹാരാഷ്ട്രയിൽ എൻഡിഎ മുന്നേറ്റമുണ്ടാക്കുമെന്നും പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് മുൻ‌തൂക്കം ലഭിക്കുമെന്ന് പോൾ ഡയറി എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മഹായുതി സഖ്യത്തിന് 122 മുതൽ 186 സീറ്റ് വരെയും ഇന്ത്യ സഖ്യത്തിന് 69 മുതൽ 121 വരെയും ലഭിക്കുമെന്നാണ് ഇവരുടെ പ്രവചനം.

എൻഡിഎ സഖ്യത്തിന് മഹാരാഷ്ട്രയിൽ 152 മുതൽ 160 വരെ സീറ്റുകൾ ലഭിക്കുമെന്നും ഇന്ത്യാ സഖ്യം 130 മുതൽ 138 വരെ സീറ്റുകൾ നേടുമെന്നും മറ്റുള്ളവർക്ക് പരമാവധി എട്ട് സീറ്റുമാണ് ചാണക്യ എക്‌സിറ്റ് പോൾ ഫലം.

ജാർഖണ്ഡിൽ ബിജെപി 43ഉം ജെഎഎം 23ഉം സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്ന ഭാരത് പ്ലസ് ന്യൂസ് സ്റ്റാറ്റസ്കോപ് എക്‌സിറ്റ് പോൾ കോൺഗ്രസ് ഒൻപത് സീറ്റിൽ ഒതുങ്ങുമെന്നും പറയുന്നു. എജെഎസ്‌യുവിനു നാല് സീറ്റും ഇവർ പ്രവചിക്കുന്നുണ്ട്.

ടൈംസ് നൗ എൻഡിഎക്ക് 40 മുതൽ 44 വരെ സീറ്റും ഇന്ത്യ മുന്നണിക്ക് 30 മുതൽ 44 വരെ സീറ്റും ലഭിക്കുമെന്ന് പ്രവചിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles