പാലക്കാട്: മദ്യപിച്ചയാൾ ഓടിച്ച കാറിടിച്ചു രണ്ടുപേർക്ക് ദാരുണാന്ത്യം. പാലക്കാട് കൊടുവായൂരിലാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടക്കാണ് അപകടം.
കാർ അമിത വേഗതയിലായിരുന്നു ഓടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.