25.2 C
Saudi Arabia
Friday, October 10, 2025
spot_img

റിയാദ് മെട്രോ നവംബർ 27 ന് സർവീസ് തുടങ്ങും 

റിയാദ്: റിയാദ് മെട്രോ സർവീസ് ബുധനാഴ്‌ച മുതൽ ആരംഭിക്കും. മൂന്നു ട്രാക്കുകളിയായായാണ് പ്രഥമ സർവീസ് ആരംഭിക്കുക. മൂന്ന് ട്രാക്കുകളിൽ ഡിസംബറിൽ സർവീസ് തുടങ്ങും. ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച അറിയിപ്പുകൾ  വൈകാതെയുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.

അറൂബായിൽ നിന്ന് ബത്ഹ, കിംഗ് ഖാലിദ് എയർപോർട്ട് റോഡ്, അബ്ദററഹ്മാൻ ബിൻ റൗഫ് ജങ്ഷൻ, ഷെയ്ഖ് ഹസൻ ബിൻ ഹുസ്സൈൻ ട്രാക്കുകളിലാണ്  ബുധനാഴ്‌ച മുതൽ സർവീസ് ആരംഭിക്കുക.

ഡിസംബർ മധ്യത്തിൽ ആരംഭിക്കുന്ന ട്രാക്കുകൾ  കിംഗ് അബ്ദുല്ല റോഡ്, മദീന, കിംഗ് അബ്ദുൽ അസീസ് സ്റ്റേഷനുകളാണ്.  ടിക്കെറ്റിന്മേൽ  20 മുതൽ 30 വരെ ശതമാനം വരെ ഓഫറുകൾ തുടക്കത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ തന്നെ ദൈർഘ്യം കൂടിയ ഡ്രൈവറില്ലാത്ത മെട്രോ കൂടിയാണ് റിയാദ് മെട്രോ. 2012 ലാണ് റിയാദ് മെട്രോക്ക് തുടക്കം കുറിക്കുന്നത്. പൽ കാരണങ്ങൾ കൊണ്ടാണ് ഉത്ഘാടനം വൈകിയത്. മെട്രോ വരുന്നതോടെ റിയാദിലെ ഗതാഗത കുരുക്കിന് ശമനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles