മലപ്പുറം: സമസ്ത- മുസ്ലിം ലീഗ് തര്‍ക്കവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത സമയവായ ചര്‍ച്ചക്ക് ഒരു വിഭാഗം എത്തിയില്ല. ശക്തമായ ലീഗ് വിദേയ നിലപാട് സ്വീകരിക്കുന്ന പക്ഷം ചര്‍ച്ചക്കെത്തിയപ്പോള്‍ മറു വിഭാഗം പ്രതിനിധികള്‍ അസൗകര്യം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന്, സമസ്ത നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പിരിഞ്ഞു. ഇതിനിടെ, സമസ്തയില്‍ രണ്ടു വിഭാഗമില്ലെന്നും ചിലര്‍ അസൗകര്യം അറിയിച്ചെന്നും എല്ലാവരും ഔദ്യോഗിക പക്ഷമാണെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.