31.6 C
Saudi Arabia
Friday, August 22, 2025
spot_img

മോൺസൺ മാവുങ്കൽ കേസ്; സുധാകരനെതിരെ ഗൂഢാലോചന നടന്നു

തിരുവനന്തപുരം: വ്യാജ പുരാവസ്‌തുവിന്റെ മറവിൽ മോൺസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ പുതിയ വഴിത്തത്തിരിവ്. ഈ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഗൂഢാലോചന നടന്നെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയായിരുന്നു അതിന് പിന്നിലെന്നും പുതിയ വെളിപ്പെടുത്തൽ. ഇത് സംബന്ധമായി പരാതി നൽകിയിരുന്ന ഷമീർ തന്നെയാണ് വെളിപ്പെടുത്തൽ നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥാനായ വൈ ആർ റെസ്റ്റവും സാക്ഷിയായ ജോഷിയും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണം ഷമീർ പുറത്തുവിട്ടു.

കെ സുധാകരൻ മോൺസൺ മാവുങ്കലിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്നത് സത്യമല്ല, കെട്ടി ചമച്ചതാണ്. പി ശശിയും അന്വേഷണ ഉദ്യോഗസ്‌ഥൻ വൈ ആർ റെസ്റ്റവും തമ്മിൽ നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. അതിജീവിത മോൺസണിന്റെ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് സുധാകരൻ വീട്ടിലുണ്ടായിരുന്നില്ല. സിപിഐഎം സെക്രട്ടറി എം ഗോവിന്ദൻ ഉൾപ്പടെയുള്ളവർ പോലും പറഞ്ഞത് അതിജീവിത അവിടെ ഉണ്ടായിരുന്നുവെന്നാണ്. ഇതിന്റെ പിന്നിലെല്ലാം പി ശശിയായിരുന്നു വെന്നും ഷമീർ വെളിപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles