25.2 C
Saudi Arabia
Friday, October 10, 2025
spot_img

അബുദാബി ബിഗ് ടിക്കറ്റ്; മലയാളിക്ക് 70 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കെറ്റിന്റെ 270 -ാം സീരിസ് നറുക്കെടുപ്പിലും മലയാളിക്ക് ഭാഗ്യം. നേരത്തെയും നിരവധി മലയാളികളെ ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ചിട്ടുണ്ട്. മൂന്ന് കോടി ദിർഹമാണ് (70 കോടിയിലേറെ ഇന്ത്യൻ രൂപ) വ്യാഴാഴ്‌ച നടന്ന നറുക്കെടുപ്പിൽ മനു മോഹനന് ലഭിച്ചത്.

535948 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മനുവിന് ഭാഗ്യം ലഭിച്ചത്. കഴിഞ്ഞ ഡിസംബർ 26 നാണ് മനു ഈ ടിക്കറ്റ് എടുക്കുന്നത്. ആറുവർഷമായി മനു നേഴ്‌സായി അബുദാബിയിൽ ചെയ്‌ത്‌ വരികയാണ്. പതിനാറോളം കൂട്ടുകാർ ചേർന്നാണ് ഈ ടിക്കറ്റ് എടുത്തിരുന്നത്.

കഴിഞ്ഞ തവണയും ഗ്രാൻഡ് പ്രൈസ് മലയാളി അരവിന്ദ് അപ്പുകുട്ടനായിരുന്നു. അപ്പുകുട്ടനാണ് ഇത്തവണത്തെ വിജയിയെ തെരഞ്ഞെടുത്തത്.

Related Articles

- Advertisement -spot_img

Latest Articles